Friday, May 10, 2024
keralaNewspolitics

സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പ് പറയണം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ പരസ്യമായ അപരമത നിന്ദയാണെന്നും നടത്തിയതെന്നും, സ്പീക്കര്‍ മാപ്പ് പറയണമെന്നും  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . മുസ്ലിം മതസമൂഹത്തിന്റെ വിശ്വാസങ്ങളെ പിന്തുണക്കുകയും, ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയാണ് സ്പീക്കര്‍ എഎന്‍ ഷംസീറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.                                                            ഷംസീര്‍ പ്രസ്താവന പിന്‍വലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ എന്‍ ഷംസീറും മുഹമ്മദ് റിയാസും സിപിഎമ്മിന്റെ ചാവേറുകളാണ്. സംസ്ഥാനത്ത് മുസ്ലിം ഏകീകരണത്തിനാണ് സിപിഎമ്മിന്റെ ശ്രമം. സംസ്ഥാനത്ത് പൊലീസ് പിഎഫ്‌ഐ കേന്ദ്രങ്ങള്‍ സംരക്ഷിക്കുകയാണ്. പിഎഫ്‌ഐയുടെ ഗ്രീന്‍ വാലി അടപ്പിക്കാന്‍ എന്‍ഐഎ വരേണ്ടി വന്നു. സിപിഎം നിരോധിക്കപ്പെട്ട പിഎഫ്‌ഐയില്‍ നിന്നുള്ള ആളുകളെ ഡിവൈഎഫ്‌ഐയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പറഞ്ഞാല്‍ കൈയ്യല്ല എല്ലാം വെട്ടുമെന്ന് ഷംസീറിനറിയാം.

ഖുര്‍ ആനെ വിമര്‍ശിക്കാന്‍ ഷംസീര്‍ തയ്യാറാകുമോ ….

സിപിഎം എന്താണ് ഷംസീറിനെ തിരുത്താത്തത് വിശ്വാസത്തെ കുറിച്ച് പറയാന്‍ എകെ ബാലന് എന്താണ് അവകാശം….

കോണ്‍ഗ്രസ് നേതാക്കളുടെ മൗനം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഭയന്നിട്ടാണോ….

വര്‍ഗീയ വാദികളുടെ വോട്ട് നഷ്ടപ്പെടുമെന്ന പേടിയാണോ യുഡിഎഫ് നേതാക്കള്‍ക്ക്…..

കെ മുരളീധരന്‍ അടക്കമുള്ള വരുടെ മൗനം ദുരൂഹമാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.