Friday, May 3, 2024
keralaNews

സൂപ്പര്‍ ഫാസ്റ്റും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.

ദേശീയപാതയില്‍ കല്ലമ്പലം ജങ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്‌റ് ബസും കിളിമാനൂര്‍ ഭാഗത്ത് നിന്ന് വന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ ഡ്രൈവര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയപാതയില്‍ തിരക്കേറിയ ജങ്ഷനായിട്ടും ട്രാഫിക്ക് സിഗ്‌നല്‍ സംവിധാനം ഇല്ലാത്തത് മൂലം കല്ലമ്പലത്ത് അപകടങ്ങള്‍ വര്‍ധിക്കുകയാണ്.