Sunday, May 12, 2024
keralaNews

വാഗമണ്ണില്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി.

വാഗമണ്ണില്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. വാഗമണ്ണിലെ വാഗലാന്‍ഡ് എന്ന ഹോട്ടിലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്.കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് പുഴുവിന്റെ ഭാഗം കിട്ടിയത്. ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇക്കാര്യം ഹോട്ടല്‍ അധികൃതരെ അറിയിച്ചപ്പോള്‍ അവരില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസം മുന്‍പ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടലാണ് ഇത്. തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.ആരോഗ്യ വകുപ്പും ഏലപ്പാറ പഞ്ചായത്തും ചേര്‍ന്ന ഹോട്ടല്‍ അടപ്പിച്ചിട്ടുണ്ട്.