Wednesday, April 24, 2024
keralaNews

ട്രോളിംഗ് നിരോധനം ഇന്നുമുതല്‍.

സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. അര്‍ദ്ധരാത്രി മുതലാണ് നിരോധനം നിലവില്‍ വരിക.തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ വൈകരുതെന്ന് മത്സ്യതൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. രണ്ടു മാസത്തോളമാണ് ട്രോളിംഗ് നിരോധനം ഉണ്ടാവുക. പരമ്പരാഗത വള്ളങ്ങള്‍ക്ക് വിലക്കില്ല.തുടര്‍ച്ചയായ ലോക്ഡൗണുകളും രണ്ടു ചുഴലിക്കാറ്റുകളും തുടര്‍ന്നുണ്ടായ നാശനഷ്ടവും പണി മുഴുവന്‍ ഇല്ലാതാക്കിയെന്നാണ് പരാതി. പിടിക്കുന്ന മത്സ്യം വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയും ലേലം പിടിക്കുന്നതിലെ അവ്യക്തതയും പരിഹരിക്കണം. നിലവില്‍ സംസ്ഥാന ഭരണകൂടം ഒന്നും ചെയ്തിട്ടില്ലെന്നും മത്സ്യതൊഴിലാളികള്‍ ആരോപിച്ചു. എല്ലാവര്‍്ക്കും നല്‍കുന്ന സമാശ്വാസം എന്നത് മത്സ്യമേഖലയ്ക്ക് സ്വീകരിക്കാനാവില്ല. കടലിനോട് മല്ലടിച്ചു ജീവിക്കുന്നവരെ പ്രത്യേകമായി പരിഗണിക്കണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം അടക്കം പ്രതിസന്ധിയിലാണെന്നും മത്സ്യതൊഴിലാളികള്‍ പരാതിപ്പെടുന്നു.സീസണുകളില്‍ നാലുലക്ഷത്തോളം രൂപ മുടക്കിയാലാണ് ബോട്ടുകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നത്. ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് പോലും പണമില്ല. വേണ്ടത്ര പ്രവൃത്തിദിവസം കഴിഞ്ഞ രണ്ടുമാസമായി ലഭിച്ചിട്ടില്ലെന്നും ബോട്ടുടമകള്‍ പറയുന്നു.