Tuesday, May 21, 2024
keralaNews

സുബ്രഹ്‌മണ്യനും പെണ്‍കുട്ടിയും ഇഷ്ടത്തിലായിരുന്നു :കല്ല്യാണത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു….

പാലക്കാട് :കൊല്ലങ്കോടില്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയും യുവാവും മരിച്ചു. കിഴക്കേഗ്രാമം സ്വദേശികളായ ധന്യ(16), ബാലസുബ്രഹ്‌മണ്യം (23) എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്.സുബ്രഹ്‌മണ്യനും പെണ്‍കുട്ടിയും ഇഷ്ടത്തിലായിരുന്നുവെന്ന് യുവാവിന്റെ അമ്മ വെളിപ്പെടുത്തി.രാവിലെ 6.50 ഓടെ പാലുവാങ്ങി തിരിച്ചുവരുമ്പോള്‍ വീടിനു മുന്‍വശത്ത് മകന്‍ കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അടുക്കളയില്‍ പോയ ഞാന്‍ ശബ്ദം കേട്ട് മുറിയില്‍ എത്തിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. പെണ്‍കുട്ടി എപ്പോള്‍ വീടിനകത്ത് കയറിയെന്ന് അറിയില്ല.

ഇന്ന് മകന്റെ പിറന്നാള്‍ ആണ്. ഇരുവരും ഇഷ്ടത്തിലായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ വിവാഹം നടത്താമെന്ന് വീട്ടുകാര്‍ തീരുമാനിച്ചിരുന്നതാണ്. ഇപ്പോള്‍ എന്തു സംഭവിച്ചെന്ന് അറിയില്ല.’ സുബ്രഹ്‌മണ്യന്റെ അമ്മ പറഞ്ഞു.