Friday, May 17, 2024
indiaNewspolitics

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു;സമാജ്വാദി പാര്‍ട്ടി നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ലക്നൗ: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി നേതാവിന്റെ ആത്മഹത്യാശ്രമം. ലക്നൗവിലെ എസ്പി പാര്‍ട്ടി ഓഫീസിന് മുന്നിലായിരുന്നു സംഭവം.അലിഗഡില്‍ നിന്നുള്ള എസ്പി പ്രവര്‍ത്തകന്‍ ആദിത്യ ഠാക്കൂറാണ് സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. ലക്നൗവിലെ വിക്രമാദിത്യ മാര്‍ഗിലുള്ള എസ്പി പാര്‍ട്ടി ഓഫീസിന് മുന്നിലെത്തിയ ഠൂക്കൂര്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. എല്ലാം വരുന്നിടത്ത് വെച്ച് കാണാം.                                                                                                                 ജയിലിലടച്ചാലും നിങ്ങള്‍ക്ക് എന്നെ തടയാനാകില്ല. എനിക്ക് നീതി വേണമെന്നും കസ്റ്റഡിയിലായ ഠാക്കൂര്‍ പ്രതികരിച്ചു. തനിക്ക് ലഭിക്കേണ്ട പാര്‍ട്ടി ടിക്കറ്റ് പുറത്തുനിന്നുള്ള മറ്റൊരാള്‍ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധമെന്ന് ഠാക്കൂര്‍ വ്യക്തമാക്കി. യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാതിരുന്നിട്ട് പോലും സ്ഥാനാര്‍ത്ഥിത്വം തനിക്ക് നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അലിഗഡിലെ നിയമസഭ മണ്ഡലത്തില്‍ നിന്നും സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കുമെന്നാണ് ഠാക്കൂര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഠാക്കൂര്‍ ഇല്ലായിരുന്നു.