Monday, April 29, 2024
educationindiakeralaNews

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി :സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു. മൊത്തം 685 ഉദ്യോഗാര്‍ഥികള്‍ക്കു യോഗ്യതാ പട്ടികയില്‍ ഇടം പിടിച്ചു. ആദ്യ റാങ്കുകള്‍ വനിതകള്‍ സ്വന്തമാക്കി. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വര്‍മയ്ക്കാണ്. ആദ്യ നൂറില്‍ ഒന്‍പതു മലയാളികളുമുണ്ട്.

21ാം റാങ്ക് മലയാളിയായ ദിലീപ് കെ. കൈനിക്കര സ്വന്തമാക്കി. ശ്രുതി രാജലക്ഷ്മിക്ക് 25ാം റാങ്ക് ലഭിച്ചു. വി. അവിനാശ്31, ജാസ്മിന്‍ 36 റാങ്കുകള്‍ നേടി. പ്രധാന റാങ്കുകള്‍ നേടിയ മറ്റു മലയാളികള്‍ ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി. മേനോന്‍ (66), ചാരു76.