Friday, May 17, 2024
keralaNewsObituary

ബൈക്ക് യാത്രികനെ ലോറിയിടിച്ച് കൊന്ന കേസ്; പ്രതി പിടിയില്‍

കാസര്‍ഗോഡ്:ബൈക്ക് യാത്രികനെ ലോറിയിടിച്ച് കൊന്ന കേസില്‍ പ്രതി പിടിയില്‍. ഒരു വര്‍ഷം മുന്‍പ് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിമുക്ത ഭടന്‍ ദിനേശ് വാഹനമിടിച്ച് മരണപ്പെട്ട കേസിലാണ് പ്രതി അറസ്റ്റിലായത്.

വാഹനമിടിച്ചതിന് ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഉദ്യാവര്‍ഗുത്തു സ്വദേശിയായ ദിനേശ് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവെയായിരുന്നു ലോറി ഇടിച്ചിട്ട് പോയത്.സംഭവം നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് പ്രതി പിടിയില്‍   ആവുന്നത്.


കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ ലോറിയും, തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുമാണ് പിടിയില്‍ ആയത്. ,സംഭവത്തിന് ശേഷം ഹൈവേയിയുടെ കടന്ന് പോയ നിരവധി വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പോലിസ് തിരിച്ചറിഞ്ഞത്