Tuesday, April 30, 2024
keralaNews

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തിലെയാണ് ചോദ്യം ചെയ്യല്‍

കൊച്ചി : മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടില്‍ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നത്.   സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ കര്‍ത്തയെ ചോദ്യം ചെയ്യാന്‍ ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും വഴങ്ങിയിരുന്നില്ല. ഹാജരാകാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് രേഖകള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇഡി തേടിയിരുന്നു. എന്നാല്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും. 2023 ല്‍ തീര്‍പ്പാക്കുകയും ചെയ്തതാണെന്നും അറിയിച്ചിരുന്നു. രേഖകള്‍ ലഭിക്കാതായതോടെയാണ് ഇഡി കര്‍ത്തയെ നേരിട്ടെത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.