Tuesday, April 30, 2024
keralaNewsObituary

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കവേ കുഴഞ്ഞുവീണു മരിച്ചു

ചേര്‍ത്തല വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു .  ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കള്‍: മാനസ്, മിമിഷ.