Friday, April 19, 2024
keralaNews

ശബരിമല പാതയില്‍ വീണ്ടും തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു.

പത്തനംതിട്ട: ശബരിമല പാതയില്‍ വീണ്ടും തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു.പത്തനംതിട്ട മണ്ണാറകുളഞ്ഞിയില്‍ വച്ച് തീര്‍ത്ഥടകാരുടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ദര്‍ശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശികള്‍ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്. ആര്‍ക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. അപകട സ്ഥലത്ത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരടക്കം എത്തി വിവരങ്ങള്‍ അന്വേഷിച്ചു.