Friday, May 17, 2024
keralaNews

സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരത്ത് സൈറ്റ് ആന്‍ഡ് സൗണ്ട് കടയുമട ആത്മഹത്യ ചെയ്തു

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം തിരുവനന്തപുരത്ത് ലൈറ്റ് & സൗണ്ട് കടയുടമയായ മുറിഞ്ഞപാലം സ്വദേശി നിര്‍മല്‍ ചന്ദ്രന്‍ ആത്മഹത്യ ചെയ്തു. 54 വയസായിരുന്നു.കോവിഡിനെ തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ടില്‍ നിന്നും കോഴിക്കട നടത്തിപ്പിലേക്ക് തിരിഞ്ഞിരുന്നു. ഇതിനിടെ വന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം.നിര്‍മല്‍ ചന്ദ്രന് 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ സ്വര്‍ണം വരെ പണയത്തിലായിരുന്നു. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരുന്നുവെന്നും എന്നാല്‍ കടയുടെ വാടക നല്‍കാന്‍ പോലും പണം ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.കോവിഡ് കാലഘട്ടത്തില്‍ കച്ചവടം ഇല്ലാതായതോടെയാണ് ഇദ്ദേഹം കോഴിക്കട ബിസിനസിലേക്ക് തിരിഞ്ഞത്. വായ്പയെടുത്തായിരുന്നു ബിസിനസ് ആരംഭിച്ചതെന്നും എന്നാല്‍ ഗ്രാമപ്രദേശമായതിനാല്‍ കച്ചവടം കുറവായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ബിരുദ വിദ്യാര്‍ത്ഥിയായ മകളുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം പണയത്തിലാണ്. വാടക കൊടുത്തിട്ട് മാസങ്ങളായെന്നും പ്രതിസന്ധിയെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.