Sunday, May 19, 2024
indiaNews

രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്.

രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവില്‍ 5,09,637 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നത്.രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 59,384 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,95,48,302 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,80,026 സാംപിളുകളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാംപിളുകള്‍ 41,42,51,520 ആയി ഉയര്‍ന്നു.രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 34,00,76,232 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 853 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,00,312 ആയി.