Tuesday, May 14, 2024
EntertainmentkeralaNews

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടി കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. ഗൂഢാലോചന നടത്തുമ്പോള്‍ കാവ്യ മാധവന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സംഭവത്തില്‍ ദിലീപുമായി അടുപ്പമുള്ള കൂടുതല്‍ പേരെയും ചോദ്യം ചെയ്യും.നേരത്തെ ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ കാവ്യയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. പള്‍സര്‍ സുനിയും സംഘവും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.