Saturday, April 27, 2024
keralaNews

സാമ്പത്തിക തട്ടിപ്പ്; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പിടിയില്‍

ചങ്ങനാശേരി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശിനി നിധി കുര്യനാണ് വാകത്താനം പോലീസിന്റെ പിടിയിലായത്. ചീരഞ്ചിറ സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നിധിയെ അറസ്റ്റ് ചെയ്തത്.

പുരാവസ്തു നല്‍കാമെന്നു പറഞ്ഞ് യുവതി മറ്റ് പലരില്‍ നിന്നും പണം തട്ടിയതെന്ന് പോലീസ് പറയുന്നു. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയാണ് നിധി കുര്യന്‍.

കാറില്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തതിന്റെ വിശേഷങ്ങള്‍ നിധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇവര്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സും ഉണ്ട്.