Saturday, April 27, 2024
keralaNews

മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്. പന്തളത്ത് ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തോന്നല്ലൂര്‍ സ്വദേശി സീനയ്ക്കാണ്(46) കുത്തേറ്റത്. സീനയുടെ നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്.

ഇളയ മകളുടെ ഭര്‍ത്താവ് ഷമീര്‍ ഖാന്‍ (36)ആണ് സീനയെ കുത്തിയത്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീനയുടെ മകള്‍ വിവാഹബന്ധം വേര്‍പ്പെടുത്താനിരിക്കെയാണ് സര്‍വേയറായ ഷമീര്‍ ഭാര്യ വീട്ടില്‍ എത്തിയത്. ഇവര്‍ തമ്മില്‍ വലിയ വാക്ക് തര്‍ക്കവും ഉണ്ടായിരുന്നു.

പിന്നാലെയാണ് പ്രതി സീനയെ കുത്തിയത്. ഇയാളെ അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഷമീറിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും വടിവാളും എയര്‍ഗണ്ണും പോലീസ് കണ്ടെത്തി.