Monday, May 6, 2024
keralaNews

സാന്റിയാഗോ മാര്‍ട്ടിന്റെ ടിക്കറ്റ് വില്‍ക്കാന്‍ അനുവദിക്കില്ല: ഐഎന്‍ടിയുസി

കോട്ടയം: കോടതി വിധിയുടെ മറവില്‍ കേരള ജനത തിരസ്‌കരിച്ച സാന്റിയാഗോ മാര്‍ട്ടിന്റെ മാഫിയ ലോട്ടറി കേരളത്തില്‍ വീണ്ടും വരുവാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ഓള്‍ കേരള കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.
കേന്ദ്ര ലോട്ടറി ചട്ടത്തില്‍ മാറ്റം വരുത്തി മാഫിയ ലോട്ടറികളെ നിയന്ത്രിക്കുവാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണം. സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടനയില്‍ മാറ്റം വരുത്തിയും ലോട്ടറിയുടെ വിലകുറച്ചും ജനങ്ങള്‍ക്കുള്ള എതിര്‍പ്പ് ഒഴിവാക്കിയും സംസ്ഥാന ലോട്ടറി ജനകീയമാക്കണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാജ്ഭവന് മുന്‍പില്‍ ഐഎന്‍ടിയുസി നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി ടി വി പ്രസാദ്, സംസ്ഥാന ട്രഷറര്‍ പി എന്‍ സതീശന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം മുരളീധരന്‍ നായര്‍, വേണു പഞ്ചവടി, ഒ ബി രാജേഷ്, ബെന്നി ജോസഫ്, സെക്രട്ടറിമാരായ രാജലക്ഷ്മി, കെ പി സോമസുന്ദരം, റീന സജീവ്, വിളയത്ത് രാധാകൃഷ്ണന്‍, അനില്‍ ആനിക്കാട്, കെ എ മുഹമ്മദ് ബഷീര്‍, കെ ദേവദാസ്, പി പ്രീതകുമാര്‍, എം എസ് യൂസഫ്, ബിനുകുമാര്‍ എസ് വി എന്നിവര്‍ പ്രസംഗിച്ചു.