Saturday, May 4, 2024
keralaNews

കണമല ബാങ്കിന്റെ സെക്രട്ടറി വി ആര്‍ സജീവ് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്.

1986 ല്‍ എരുത്വാപ്പുഴ ഹെഡ് ഓഫീസില്‍ നിന്നും ജോലി ആരംഭിച്ച് കഴിഞ്ഞ 35 വര്‍ഷം ക്രിയാത്മകമായ പ്രവര്‍ത്തനം കാഴ്ച വച്ച് മലയാര മേഖലയിലെ സാധാരണക്കാരുടെ സ്വന്തം ബാങ്കായി കണമല സര്‍വ്വീസ് കോ,ഓപ്പറേറ്റീവ് സഹകരണ ബാങ്കിനെ പുരോഗതിയിലേയ്ക്ക് നയിച്ച സമര്‍ത്ഥനും മിടുക്കനുമായ ഉമ്മിക്കുപ്പ സ്വദേശി വിളക്കുംമരുതുങ്കല്‍ വീട്ടില്‍ വി കെ സജീവനാണ് തന്റെ ഔദ്യോഗിക ബാങ്ക് ജോലികളില്‍ നിന്നും വിരമിക്കുന്നത്.ബാങ്കിനെ സംബന്ധിച്ച് സഹകാരികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിട്ടില്ല.ബാങ്കിന്റെ സംരംഭങ്ങളിലെല്ലാം ഫലപ്രദവുമായ ഇടപെടലുകള്‍ നടത്തി ബാങ്കിന്റെ വികസന നേട്ടങ്ങള്‍ക്ക് വേണ്ടി പ്രയത്നിക്കുക മാത്രമല്ല സെക്രട്ടറി എന്ന നിലയില്‍ മാതൃകപരമായ സേവനത്തിലൂടെ അംഗങ്ങള്‍,സഹപ്രവര്‍ത്തകര്‍,മറ്റ് വകുപ്പുകള്‍ തുടങ്ങി എല്ലാവരേയും ഒരുമിച്ച് കൂടെ നിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു.ബാങ്കിന്റെ ഹെഡ് ഓഫീസ് നിര്‍മ്മിക്കുന്നതിനും,കഴിഞ്ഞ ദിവസം കാന്താരി സംഭരണ വിപ്ലവത്തിന് സംസ്ഥാന സഹകരണ മന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ കാര്‍ഷിക രംഗത്തെ മാതൃകപരമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിലടക്കം സജീവന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു.കാര്‍ഷിക മേഖലയിലെ നാട്ടുകാരുടെ ക്ഷേമത്തിനായി ബാങ്ക് ആരംഭിച്ച പോത്ത് ഗ്രാമം പദ്ധതി വന്‍ വിജയം നേടിയതും ശ്രദ്ധേയമായിരുന്നു. ഭാര്യ.ശ്യാമളാ കുമാരി,മക്കള്‍. അശ്വതി പി നായര്‍ ഡോക്ടറും , വൈശാഖ് പി നായര്‍ വിദേശത്ത് ജോലിയാണ് .നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ വി .ആര്‍.സജീവിനും , കുടുംബത്തിനും നാടിന്റ ഹൃദയം നിറഞ്ഞ ആശംസകള്‍ . ഇന്ന് ഉച്ചയ്ക്ക് 2.30ന് ബാങ്ക് ഓഫീസ് ഹാളില്‍ യാത്രയയപ്പ് നല്കും