Tuesday, May 14, 2024
keralaNews

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്. വൈസ് ചാന്‍സലര്‍ നിയമനങ്ങളിലുള്‍പ്പെടെ രാഷ്ട്രീയ ഇടപെടലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ചാന്‍സലര്‍ പദവി റദ്ദാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്‍കാമെന്ന് ഗവര്‍ണര്‍ അറിയിച്ചു. കണ്ണൂര്‍, കാലടി വൈസ് ചാന്‍സലര്‍ നിയമനങ്ങളാണ് അതൃപ്തി രൂക്ഷമാക്കിയത്. കലാമണ്ഡലം വിസി ഗവര്‍ണര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതിനെക്കുറിച്ചും പരാമര്‍ശം.