Wednesday, May 8, 2024
Local NewsNews

ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ എരുമേലിക്ക് വ്യാപക നഷ്ടം

മണിമലയാറും-വലിയ തോടും കരകവിഞ്ഞൊഴുകി ;
ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍                                     എരുമേലിക്ക് വ്യാപക നഷ്ടം

എരുമേലി:
മണിമലയാറും – വലിയതോടും കരകവിഞ്ഞൊഴുകി തുടര്‍ന്ന് ചരിത്ര ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷിയായി മാറിയ എരുമേലിക്ക് വ്യാപക നാശനഷ്ടം . മണിമലയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കൊരട്ടിയും, ഓരിങ്കല്‍ കടവ് വെള്ളത്തിലായി, വലിയതോട് കരകവിഞ്ഞൊഴുകിയതാണ് എരുമേലിക്ക് വലിയ നാശനഷ്ടം ഉണ്ടാക്കിയത്. കരിങ്കല്ലുംമൂഴി മുതല്‍ എരുമേലി ക്ഷേത്രം , കെ എസ് ആര്‍ടിസി ജംഗ്ഷന്‍എരുമേലി ടൗണ്‍ തോമസ് ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മരുന്ന് മേഖലകളിലാണ് വെള്ളം കയറിയത് . എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കെഎസ്ആര്‍ടിസി എരുമേലി ഡിപ്പോ, നിരവധി പലചരക്ക് പച്ചക്കറി കടകള്‍,
തുണിക്കടകള്‍, ലാബുകള്‍ , സഹകരണ ബാങ്കിന്റെ വളംകട, മെഡിക്കല്‍ സ്റ്റോറുകള്‍ , ഹോട്ടലുകള്‍ , മറ്റു കടകള്‍ വെള്ളത്തിലായി . എരുമേലി കെഎസ്ആര്‍ടിസിയില്‍ മൂന്നു ബസുകള്‍ വെള്ളത്തില്‍ മുങ്ങി .ടിക്കറ്റുകള്‍ പൂര്‍ണമായും നഷ്ടമായി, ഡിപ്പോയിലെ അനുബന്ധ വര്‍ക്ക് ഷോപ്പും വെള്ളത്തില്‍ മുങ്ങി .ഡിപ്പോയിലെ ഓഫീസ്                                                                              പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗും അപകടാവസ്ഥയിലാണെന്നും അധികൃതര്‍ പറഞ്ഞു . .
മഴക്കെടുതിയില്‍ സര്‍വനാശം വിതച്ച ഉയര്‍ന്ന വെള്ളപ്പൊക്കത്തില്‍ കാരിത്തോട് വെട്ടിത്തുരുത്തേല്‍ സാബു , കൊരട്ടി മേലേപ്പറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരുടെ വീടുകളാണ് വെള്ളത്തില്‍ മുങ്ങി.കൊരട്ടിയില്‍ വെള്ളത്തില്‍ അകപ്പെട്ടുപോയ ജനങ്ങളെ പോലീസ് ബോട്ടില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയത് . വെള്ളം കയറിയതിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച എരുമേലിയിലെ കടകളില്‍ സേവഭാരതി പ്രവര്‍ത്തകര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി .