Friday, April 26, 2024
indiakeralaNews

നിയമസഭ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷത്തില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും

തിരുവനന്തപുരം : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രിമാരും ഗവര്‍ണറും ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. ശേഷം അദ്ദേഹം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. വൈകിട്ടോടെ രാജ്ഭവനിലേക്ക് പോകും. അവിടെ വെച്ച് സന്ദര്‍ശകരെ കാണുന്ന ഉപരാഷ്ട്പതിക്ക് വൈകീട്ട് ഗവര്‍ണര്‍ അത്താഴ വിരുന്ന് നല്‍കും. നാളെ നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന വിരുന്നില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും. 10.30നാണ് നിയമസഭ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം. തുടര്‍ന്ന് കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയും (ഐഎന്‍എ) സന്ദര്‍ശിക്കും, അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. അതിന് ശേഷം തന്റെ അധ്യാപികയായിരുന്ന കണ്ണൂര്‍ പാനൂരിലെ രത്‌നാ നായരെ സന്ദര്‍ശിക്കും.