Monday, May 6, 2024
keralaNews

സനു മോഹന്റെ തിരോധാനം ; തമിഴ്‌നാട്ടില്‍ ഒളിവിലെന്ന് സൂചന

സനുമോഹന് വേണ്ടിയുള്ള അന്വേഷണത്തില്‍ നട്ടംതിരിഞ്ഞ് പൊലീസ്.മുട്ടാര്‍ പുഴയില്‍ 13കാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനുമോഹന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ദിവസങ്ങളായി പൊലീസ്. എന്നാല്‍ സനു മോഹന്‍ തമിഴ്‌നാട്ടില്‍ ഒളിവിലെന്ന് സൂചന ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.വാളയാര്‍ ചെക്‌പോസ്റ്റ് വഴി സനുമോഹന്റെ കാര്‍ കടന്നുപോയ vaiവരമൊഴിച്ച് മറ്റൊന്നും ഇതേവരെ ഇയാളെക്കുറിച്ച് പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത സനു മോഹന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന ലഭിച്ചത്.ചെന്നൈ സ്വദേശിയാണ് സുഹൃത്ത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.വാളയാര്‍ ചെക്ക് പോസ്റ്റുവഴി കടന്നു കളഞ്ഞ സനു മോഹന്‍ തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം.കഴിഞ്ഞ മാസം 21നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാകുന്നത്. പിറ്റേ ദിവസം വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്തോടെയാണ് തിരോധാനത്തിന് പിന്നിലെ ദുരഹത ഏറിയത്.