Wednesday, May 15, 2024
keralaNews

കൊട്ടാരക്കര മനോജ് വധം; രണ്ട് പേര്‍ പിടിയില്‍

കൊല്ലം:കേരള കോണ്‍ഗ്രസ് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് കൊട്ടാരക്കര കൊക്കാട് മനുവിലാസത്തില്‍ മനോജ് വധക്കേസില്‍ രണ്ട് പേര്‍ പിടിയിലായി. കൊക്കാട് സ്വദേശികളായ അനിമോന്‍, സജി എന്നിവരാണ് പിടിയിലായത്. സജിയെ എറണാകുളത്ത് നിന്നും, അനിമോനെ ഇടമണില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. മനോജിന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം എല്‍ എ ആരോപിച്ചിരുന്നു. സജിയെ 2016ല്‍ മനോജിന്റെ നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം എന്ന് പൊലീസ് പറഞ്ഞു.കൊല്ലം കൊക്കാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മനോജാണ് കൊല്ലപ്പെട്ടത്.
വെട്ടേറ്റ നിലയില്‍ റോഡരികില്‍ കണ്ട മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.