Monday, April 29, 2024
keralaNews

സത്യസന്ധമായ വാര്‍ത്തകളിലൂടെ ദേശത്തിന്റെ താത്പര്യം ഉറപ്പാക്കാന്‍ കഴിയണം. കുമ്മനം.

സമൂഹത്തിന് സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കി ദേശത്തിന്റെ താത്പര്യം ഉറപ്പാക്കാന്‍ കഴിയണമെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം.കുമ്മനം രാജശേഖരന്‍ പറഞ്ഞു.എരുമലിയില്‍ കേരള ബ്രേക്കിംഗ് ഓണ്‍ ന്യൂസിന്റെ എരുമേലി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഭവങ്ങള്‍ തെറ്റായി പ്രചരിപ്പിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ വാര്‍ത്തകള്‍ സത്യസന്ധമായി നല്ല നിലവാരം പുലര്‍ത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.പത്രപ്രവര്‍ത്തനത്തിലൂടെ പത്രധര്‍മ്മം,നീതി ഇവ ഉറപ്പാക്കി വേണം സമൂഹത്തില്‍ മുന്നേറാന്‍.ചലനാത്മകമായ-സൃഷ്ടിപരമായ മാനസികാവസ്ഥയിലൂടെ സത്യവും -നീതിയും നടപ്പാക്കാന്‍ കേരള ബ്രേക്കിംഗ് ഓണ്‍ ന്യൂസിന് കഴിമെന്നും അദ്ദേഹം പറഞ്ഞു. പ്രേരണയും -പ്രചോദനവും ഉള്‍ക്കൊണ്ട് അറിയേണ്ട കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുക വഴി ‘കേരള ബ്രേക്കിംഗ് ഓണ്‍ ന്യൂസ് ‘നാടിന്റെ ഒരു മുതല്‍ കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്രേക്കിംഗ് ഓണ്‍ ന്യൂസ് രക്ഷാധികാരി കെ.എന്‍ ലീലമ്മ.അദ്ധ്യക്ഷയായ പൊതുസമ്മേളനം പത്തനംതിട്ട ലോകസഭ മണ്ഡലം എം.പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു.എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.കെ പി സി സി സെക്രട്ടറി അഡ്വ. പി എ സലിം, ബിജെപി സംസ്ഥാന കമ്മറ്റിയംഗം എന്‍. ഹരി,ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, പ്രകാശ് പുളിക്കാന്‍ ഡിസിസി ജനറല്‍ സെക്രട്ടറി,എരുമേലി ബ്ലോക്ക് അംഗം ജൂബി അഷറഫ്, എരുമേലി എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് റ്റി അശോക് കുമാര്‍,ശ്രീപാദം ശ്രീകുമാര്‍,കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മറ്റി പ്രസിഡന്റ് റജി അമ്പാറ, ശ്രീമതി ആര്യാലക്ഷ്മി ഈശ്വര പ്രാര്‍ത്ഥനയും, എസ്.രാജന്‍,ജിഷമോള്‍ പി എസ്.എന്നിവര്‍ സംസാരിച്ചു.

ചേനപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എസ് കൃഷ്ണകുമാർ,എരുമേലി ഗ്രാമപഞ്ചയാത്ത് വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ്‌,പഞ്ചായത്തംഗങ്ങളായ നാസർ പനച്ചി, വി.ഐ അജി , മറ്റ് വിവിധ സംഘടനകളിൽപ്പെട്ട പ്രതിനിധികളായ ശബരിമല അയ്യപ്പേ സേവ സമാജം സംസ്ഥാന സെക്രട്ടറി എസ് . മനോജ് , രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സഹകാര്യവാഹ് വി ആർ രതീഷ് , തിരുവിതാംകൂർ ദേവസ്വം ബോർഡ് എരുമേലി അഡ്മിനിസ്ട്രീറ്റീവ്  എസ്. ആർ രാജീവ് ,ശ്രീകല പ്രമോദ് എരുമേലി താലൂക്ക് കാര്യദര്‍ശി, മഹിള മോർച്ച എരുമേലി പഞ്ചായത്ത് കമ്മറ്റി  പ്രസിഡന്റ് മഞ്ചു ദിലീപ് , കർഷക മോർച്ച എരുമേലി പഞ്ചായത്ത് കമ്മറ്റി  പ്രസിഡന്റ് രാജൻ പിള്ള ,
വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ , വ്യാപാരി വ്യവസായി  സമിതി എരുമേലി യൂണിറ്റ്  സെക്രട്ടറി ഹരികുമാർ , എസ്.എൻ.ഡി പി യോഗം  എരുമേലി ശാഖ സെക്രട്ടറി ബിജി കല്യാണി , സി പി എം എരുമേലി ലോക്കൽ സെക്രട്ടറി  കെ. സി ജോർജ് കുട്ടി,  കോൺഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് റ്റി. വി ജോസഫ് , എരുമേലി മീഡിയ സെന്റർ പ്രസിഡന്റ് എൻ .എം റസാക്ക് , ട്രഷറർ  അൻസർ റഹീം ,മേഘദൂത്  ഓൺലൈൻ ന്യൂസ് പ്രതിനിധി റ്റി എസ് ജയകുമാർ ,ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണൻ
പേഴുംകാട്ടിൽ , ജില്ലാ കമ്മറ്റിയംഗം ലൂയിസ്  ഡേവിഡ്. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.