Thursday, May 9, 2024
keralaNews

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. 6.42ഓടെയാണ് മകരവിളക്ക് തെളിഞ്ഞത്. ഭക്തജനങ്ങള്‍ മകരവിളക്ക് ദര്‍ശനം നടത്തി.6.45ഓടെ പന്തളത്ത് നിന്നുള്ള തിരുവാഭരണഘോഷയാത്ര സന്നിധാനത്ത് എത്തി. തിരുവാഭരണങ്ങള്‍ തന്ത്രി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേടില്‍ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു.സന്നിധാനത്ത് ദേവസ്വം മന്ത്രി, ദേവസ്വം പ്രസിഡന്റ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഘോഷയാത്ര സ്വീകരിച്ചത്. മകരവിളക്കിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയിലുണ്ടായിരുന്നത്.
കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ മകരവിളക്ക് ദര്‍ശനം. 5000 പേര്‍ക്കാണ് സന്നിധാനത്ത് ജ്യോതി ദര്‍ശിക്കാനുള്ള അവസരമുണ്ടായിരുന്നത്.