Monday, April 29, 2024
keralaNewsObituary

സംസ്‌കൃത പഠനത്തിന് നിര്‍ണായക പങ്കുവഹിച്ച അധ്യാപകന്‍ അജിത്ത് പ്രസാദ് അന്തരിച്ചു

സംസ്‌കൃത പഠനത്തിന് നിര്‍ണായക പങ്കുവഹിച്ച അദ്ധ്യാപകന്‍ പി.ജി അജിത്ത് പ്രസാദ് വിടവാങ്ങി. കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗം ജനറല്‍ സെകട്ടറി കൂടി ആയിരുന്ന അജിത്ത് പ്രസാദ് കോവിഡ് ബാധിച്ചാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊല്ലത്ത് ചികിത്സയിലായിരുന്നു അജി പ്രസാദ്. 47 വയസ്സായിരുന്നു. ഒരു വ്യാഴവട്ടക്കാലത്തിലേറെയായി സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ച് വരികയായിരുന്നു. ഗവണ്‍മന്റുമായി നിരവധി വേദികളില്‍ സംസ്‌കൃതാഭിമുഖമായ ചര്‍ച്ചകളില്‍ നിറ സാന്നിധ്യമായിരുന്നു. സൗമ്യമായ ഭാവത്തിലൂടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്ന ഏത് സര്‍വ്വീസ് കാര്യവും കേട്ട് വേണ്ട പരിഹാരം നിര്‍ദ്ദേശിച്ചിരുന്ന വ്യക്തിത്വമെന്നാണ് സഹപ്രവര്‍ത്തകര്‍ അജിത്തിനെക്കുറിച്ച് ഓര്‍ക്കുന്നത്. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും നേരിട്ട് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ നേതൃത്വപരമായ സംഘടനാപാടവവുമുണ്ടായിരുന്നു.                                                                                          ഭാഷ അധ്യാപക ഐക്യവേദിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയായിരുന്നു അജിത്ത് പ്രസാദ്  കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃത പഠനം ആരംഭിയ്ക്കുവാന്‍ അജിത് നിര്‍വഹിച്ച പങ്ക് വളരെ നിര്‍ണായകം ആയിരുന്നു. മകള്‍ സമീക്ഷ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാലാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ കമ്മിഷന്‍ നടപടികള്‍ സ്വീകരിയ്ക്കുകയും എല്ലാ കുട്ടികള്‍ക്കും സംസ്‌കൃതം പഠനം സാധ്യമാകുകയും ചെയ്തു.ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുളത്തൂപ്പുഴയില്‍ ആയിരുന്നു അധ്യാപനം. ഭാര്യ നിഷ. എഴുകോണ്‍ പോച്ചം കോണം സ്വദേശിയായ അജിത്ത് കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിയുന്നു. മരണ സമയത്ത് ന്യുമോണിയ ബാധിതനുമായിരുന്നു.