Monday, May 6, 2024
keralaNews

സംസ്ഥാന പൊലീസിന് മൂവായിരത്തോളം അത്യാധുനിക ഫൈബര്‍ ലാത്തികളും ഹെവി മൂവബിള്‍ ബാരിക്കേഡുകളും ഉടനെത്തും

ക്രമസമാധാന പ്രശ്‌നങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും ഫലപ്രദമായി നേരിടാന്‍ സംസ്ഥാന പൊലീസിന് മൂവായിരത്തോളം അത്യാധുനിക ഫൈബര്‍ ലാത്തികളും ഹെവി മൂവബിള്‍ ബാരിക്കേഡുകളും ഉടനെത്തും. പൊലീസ് സ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമുകളിലും സംഘര്‍ഷങ്ങളും ക്രമസമാധാന വിഷയങ്ങളും കൈകാര്യം ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ഏറ്റവും കുറഞ്ഞത് ലാത്തി പോലുമില്ലാത്ത സാഹചര്യം ഒഴിവാക്കുന്നതിന്റെ ആദ്യപടിയായാണ് 3000 ലാത്തികള്‍ അടിയന്തരമായി വാങ്ങുന്നത്.മുളവടികളും ചൂരലുകളുമാണ് മുമ്പ്‌ ഉപയോഗിച്ചിരുന്നതെങ്കില്‍ ആധുനിക പൊലീസിംഗ് സംവിധാനത്തിന്റെ ഭാഗമായി ഫൈബര്‍ ലാത്തിയിലേക്ക് മാറിയ പൊലീസ് ലാത്തിച്ചാര്‍ജിന്റെ ആഘാതം കുറയ്ക്കാനും ആളപായം ഒഴിവാക്കാനും ലാത്തി ഡ്രില്ലും അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. തലയും നെഞ്ചും ശരീരവും ഉള്‍പ്പെടെ മര്‍മ്മസ്ഥാനങ്ങള്‍ തല്ലിച്ചതയ്ക്കാതെ ബ്‌ളോക്ക് ചെയ്ത് തന്ത്രപൂര്‍വം കീഴ്‌പ്പെടുത്തുകയോ കാല്‍മുട്ടിന് താഴെ മാത്രം പ്രയോഗിക്കുകയോ ചെയ്യുന്ന വിധത്തിലാണ് പരിഷ്‌കാരങ്ങള്‍ വരുന്നു.