Tuesday, May 21, 2024
indiakeralaNews

വീരമൃത്യു വരിച്ച നായിബ് സുബൈദാര്‍ എം ശ്രീജിത്തിന് ശൗര്യചക്ര; ആര്‍ ആര്‍ ശരത്തിന് സര്‍വ്വോത്തം ജീവന്‍ രക്ഷാ പതക് നല്‍കും.

ദില്ലി: കശ്മീരില്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നായിബ് സുബൈദാര്‍ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേര്‍ക്കാണ് ശൗര്യചക്ര നല്‍കി രാജ്യം ആദരമര്‍പ്പിക്കുന്നത്. മലയാളിയായ ആര്‍ ആര്‍ ശരത്തിന് മരണാനന്തര ബഹുമതിയായി സര്‍വ്വോത്തം ജീവന്‍ രക്ഷാ പതക് നല്‍കും.കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് ഉത്തം ജീവന്‍ രക്ഷാ പതക് സമ്മാനിക്കും. അല്‍ഫാസ് ബാവു, കൃഷ്ണന്‍, കുമാരി മയൂഖ വി, മുഹമ്മദ് അദ്‌നാന്‍ മൊഹിയുദ്ദീന്‍ എന്നിവര്‍ക്കാണ് ഉത്തം ജീവന്‍ രക്ഷാ പതക്.