Sunday, April 28, 2024
keralaNewsUncategorized

സംസ്ഥാനത്ത് ജൂണ്‍ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

എറണാകുളം: സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്. എറണാകുളത്ത് ചേര്‍ന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതിയുടെ യോഗത്തിലാണ് അന്തിമ തീരുമാനം. ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുന്നതിന് പിന്നാലെയാണ് ബസ് പണിമുടക്ക് ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുക, മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, നിലവിലെ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക എന്നിങ്ങനെയാണ് സമരസമിതി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍.