Friday, May 3, 2024
keralaNews

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനുകള്‍ക്ക് ക്ഷാമം.

കൊവിഡിന്റെ രണ്ടാം വ്യാപനം കേരളത്തില്‍ അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിനുകള്‍ക്ക് ക്ഷാമം അനുഭപ്പെട്ടു തുടങ്ങി. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്‌സിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിന്റെ റീജിയണല്‍ സ്റ്റോറില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു.മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും വാക്‌സീന്‍ സ്റ്റോക്ക് ഇല്ല. ഇരുപതിനായിരം ഡോസ് വാക്‌സീനില്‍ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി മാസ് വാക്‌സിനേഷന്‍ ക്യാംപുകള്‍ നടന്നു വരുന്നുണ്ട്. സ്റ്റോക്ക് തീര്‍ന്നതോടെ ഇത്തരം ക്യാംപുകള്‍ മുടങ്ങിയേക്കുമെന്നാണ് ആശങ്ക. സംസ്ഥാനത്തെ കൊച്ചി, കോഴിക്കോട് റീജിയണുകളില്‍ പരമാവധി നാല് ദിവസത്തേക്കുള്ള വാക്‌സീന്‍ സ്റ്റോക്കുണ്ട്. കൂടുതല്‍ സ്റ്റോക്ക് എത്തിക്കാനുളള ശ്രമങ്ങള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു .