Thursday, May 16, 2024
keralaNewspolitics

പി.സി. ജോര്‍ജ് കേസ്; മേല്‍ക്കോടതിയെ സമീപിക്കും; ഷോണ്‍ ജോര്‍ജ്

കൊച്ചി : തൃക്കാക്കര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രീണന രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജെന്ന് അദ്ദേഹത്തിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. ഇവിടത്തെ മത, ജാതി സ്പര്‍ധ വളര്‍ത്തിക്കൊണ്ട് വോട്ടു നേടാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നടപടി. തൃക്കാക്കര ഉപതിരഞ്ഞടുപ്പു കഴിഞ്ഞിരുന്നെങ്കില്‍ അറസ്റ്റും എഫ്‌ഐആറും ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമം പാലിക്കുന്നതിനാണു കോടതി നിര്‍ദേശം പാലിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ജാമ്യം കിട്ടിയതിനാല്‍ ജാമ്യ ഉപാധി അനുസരിച്ചാണ് ഹാജരായത്. കോടതിയെ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ.

കീഴ്‌ക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാല്‍ മേല്‍ക്കോടതിയെ സമീപിക്കുമായിരുന്നു. ഇവിടെ ഹാജരാകുമ്പോള്‍ ഇങ്ങനെ ഒരു കുരുക്കുണ്ട് എന്നു കൃത്യമായി അറിഞ്ഞാണ് ഹാജരായത്.

എന്നിരുന്നാലും കോടതിയെ അനുസരിച്ചു മാത്രം മുന്നോട്ടു വരികയായിരുന്നു. കേരള പൊലീസിന് ഇത്ര അധികം സംവിധാനം ഉണ്ടായിട്ടും ഇത്ര ദിവസം അറസ്റ്റു ചെയ്‌തോ എന്നും ഷോണ്‍ ചോദിച്ചു.

ജാമ്യം റദ്ദാക്കിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.