Tuesday, May 7, 2024
keralaNewspolitics

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി

തിരുവനന്തപുരം സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഡോ.രാജന്‍ ഖോബ്രഗഡെയെ ആരോഗ്യവകുപ്പില്‍ നിന്ന് ജലവിഭവവകുപ്പിലേക്ക് മാറ്റി നിയമിച്ചു.                                                                                                                   

ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ സെക്രട്ടറി. വി.വേണുവിനെ ആഭ്യന്തര സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

ഇഷിത റോയിയെ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

ഷര്‍മ്മിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ പൂര്‍ണ്ണ ചുമതലയും നല്‍കിയിട്ടുണ്ട്.അലി അസ്ഗര്‍ പാഷ ഐ.എ.എസിനെ ഭക്ഷ്യവകുപ്പിലേക്ക് നിയമിച്ചു.

എന്‍.പ്രശാന്തിനെ പട്ടികജാതി – പട്ടികവര്‍ഗ പിന്നാക്ക വികസനവകുപ്പിന്റെ പ്രത്യേക സെക്രട്ടറിയായും നിയമിച്ചു.ഒന്നാം പിണറായി സര്‍ക്കാറില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ വകുപ്പുകളിലൊന്ന് ആരോഗ്യമായിരുന്നു.

കോവിഡുകാലത്ത് ഉള്‍പ്പടെ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള രാജന്‍ ഖോബ്രഗഡെയാണ് ഇപ്പോള്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നത്. ടി.കെ ജോസിനെ മാറ്റിയാണ് വേണുവിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.