Tuesday, May 14, 2024
keralaNews

സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി

എറണാകുളം ജില്ലാ വികസനകമ്മിഷണര്‍ അഫ്‌സാന പര്‍വീണിനെ കൊല്ലം കലക്ടറായി നിയമിച്ചു.

പ്രവേശനപരീക്ഷാ കമ്മിഷണര്‍ എ.ഗീത വയനാട് കലക്ടറാകും. ഐടി മിഷന്‍ ഡയറക്ടര്‍ എസ്.ചന്ദ്രശേഖറെ കണ്ണൂരിലും വി.ആര്‍.പ്രേംകുമാറിനെ മലപ്പുറത്തും കലക്ടര്‍മാരായി നിയോഗിച്ചു. ടി.വി.അനുപമയെ പട്ടികവര്‍ഗ ഡയറക്ടറാക്കി. പ്രവേശനപരീക്ഷാകമ്മിഷണറുടെ പൂര്‍ണ അധികച്ചുമതലയും വഹിക്കും. വയനാട് കലക്ടര്‍ അദീല അബ്ദുല്ലയാണ് പുതിയ വനിതാശിശുക്ഷേമ ഡയറക്ടര്‍. ലോട്ടറി ഡയറക്ടറുടെ അധികച്ചുമതലയും വഹിക്കും. പുതുതായി രൂപീകരിച്ച കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി എസ്.ഷാനവാസിനെ നിയമിച്ചു. കണ്ണൂര്‍ കലക്ടര്‍ ടി.വി.സുഭാഷിനെ പുതിയ കാര്‍ഷികവികസന, കര്‍ഷകക്ഷേമവകുപ്പ് ഡയറക്ടറാക്കി.