Sunday, May 12, 2024
Local NewsNews

സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കി

എരുമേലി : ഇലാഹിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ച സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ട്രസ്റ്റ് പ്രസിഡന്റ് സി.യു അബ്ദുല്‍ കെരീമില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടി ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി, പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, ഷാനവാസ്, ജസ്‌ന, ട്രസ്റ്റ് സെക്രട്ടറി എം. സലീം, കമ്മിറ്റി അംഗങ്ങളായ സുനില്‍ ജാഫര്‍, അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് ഫാസല്‍, റമീസ് കാസിം എന്നിവര്‍ പങ്കെടുത്തു.

.