Thursday, May 16, 2024
indiakeralaNewspolitics

പൊലീസിനെതിരായ പരാമര്‍ശം; ആനി രാജയ്‌ക്കെതിരെ സിപിഐ കത്ത് നല്‍കി

സംസ്ഥാന പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് എന്ന സിപിഐ നേതാവ് ആനിരാജയുടെ പരാമര്‍ശത്തില്‍ കേന്ദ്രനേതൃത്വത്തിന് സംസ്ഥാന നേതൃത്വം പരാതി നല്‍കി.

പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ നടത്തിയ ആനി രാജയുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരെ പോലീസ് നടത്തുന്ന അതിക്രമത്തിന് പിന്നില്‍ പോലീസിനുള്ളിലെ ആര്‍എസ്എസ് സംഘമാണെന്ന് സിപിഐ നേതാവ് ആനിരാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സി പി ഐയുടെ സംസ്ഥാന ഘടകം രംഗത്തെത്തിയിരിക്കുന്നത്