Wednesday, May 15, 2024
keralaNews

വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി :പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നടനും നിര്‍മാതാവുമായ വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇന്നുതന്നെ ഇതു പരിഗണിച്ചേക്കും.സിനിമയില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ടാണ് പരാതിക്കാരി താനുമായി അടുപ്പം സ്ഥാപിച്ചതെന്ന് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. പരാതിക്കാരി അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും അന്വേഷണസംഘത്തിന് കൈമാറാന്‍ തയ്യാറാണെന്ന് വിജയ് ബാബു വ്യക്തമാക്കി.