Tuesday, April 23, 2024
indiaNewspolitics

രാഹുലിനെ അയോഗ്യനാക്കിയത് നിയമപരമായ വിഷയമെന്ന് അമിത് ഷാ

ദില്ലി: വയനാട് എം പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിരപരാധിയെങ്കില്‍ നിയമം നിങ്ങളെ വിട്ടയക്കും. നിയമപരമായ പ്രശ്‌നത്തില്‍ ഞങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ല എന്നും ഷാ പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കിയതില്‍ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം പ്രതിപക്ഷം നടത്തുന്നത്. കര്‍ണാടകത്തില്‍ ഉറച്ച സര്‍ക്കാറുണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു. യെദിയൂരപ്പയുടെ സീനിയോരിറ്റി ബിജെപിയിലാരും ചോദ്യം ചെയ്തിട്ടില്ല. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ദമെന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകത്തില്‍ പ്രീണന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പയറ്റിയത്, തങ്ങള്‍ അത് തിരുത്തിയെന്നും ഷാ വ്യക്തമാക്കി.