Thursday, May 16, 2024
keralaNewspolitics

മുഹമ്മദ് റിയാസും ടി വി രാജേഷ് എം എല്‍ എയും റിമാന്‍ഡില്‍.

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടി വി രാജേഷ് എം എല്‍ എയും റിമാന്‍ഡില്‍. വിമാന യാത്രക്കൂലി വര്‍ദ്ധിപ്പിച്ചതിലും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിലും പ്രതിഷേധിച്ച് സമരം ചെയ്ത കേസിലാണ് കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഡി വൈ എഫ് ഐ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് നടന്ന ഉപരോധം ആക്രമാസക്തമായിരുന്നു. നേരത്തെ കേസില്‍ പ്രതികളായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി. വിചാരണ കോടതിയില്‍ ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസ് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി വിചാരണകോടതിയോടും നിര്‍ദേശിച്ചിരുന്നു.