Monday, April 29, 2024
indiakeralaLocal NewsNews

റിജോ സ്വന്തം സ്‌കൂട്ടറില്‍ ഇന്ത്യ ചുറ്റാനായി പുറപ്പെട്ടു; കൂട്ടിനായി പിതാവും.

എരുമേലി:സ്വന്തമായി ഒരു സ്‌കൂട്ടര്‍ വാങ്ങിയ നാള്‍ മുതലുള്ള റിജോയുടെ ആഗ്രഹം പൂവണിയുകയാണ്.അതും എല്ലാവരും കൊതിക്കുന്ന ആഗ്രഹം സഫലമാക്കാന്‍ പിതാവിനൊപ്പം, എരുമേലി മുക്കൂട്ടുതറ സ്വദേശി വാഴയ്ക്കല്‍ വീട്ടില്‍ റിജോയും പിതാവായ ഇട്ടിക്കുഞ്ഞുമാണ് ഈ സാഹസിക യാത്രക്കായി
പുറപ്പെട്ടിരിക്കുന്നത്.റിജോ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ പിതാവിനും മകനൊപ്പം ഇന്ത്യ ചുറ്റിക്കാണാന്‍ ഒരു മോഹം.അങ്ങനെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന പിതാവിനെയും കൂടെ കൂട്ടി ഇരുവരും സുഹൃത്തുക്കളെപ്പോലെ യാത്ര തിരിച്ചു.കഴിഞ്ഞ ഫെബ്രുവരി 22-ാം തീയതി പുലര്‍ച്ചെ മലയോര മേഖലയായ മുക്കൂട്ടുതറയില്‍ നിന്നും പച്ചക്കൊടി വീശി യാത്ര തിരിച്ചു.

ദക്ഷിേണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങള്‍ സഞ്ചരിച്ച് ഇരുവരും ഇപ്പോള്‍ 4000 കിലോമീറ്ററോളം ഇതിനോടകം സഞ്ചരിച്ച് ഉത്തര്‍ പ്രദേശില്‍ എത്തിയിരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് യാത്ര.ജനവാസ മേഖലയില്‍ ടെന്റ് കെട്ടി രാത്രി താമസം.ലഡാക്കില്‍ രണ്ട് ദിവസം താമസിക്കും.അതിന് ശേഷം സ്‌കൂട്ടറില്‍ തന്നെ നാട്ടിലേക്ക് തിരിക്കാനാണ് റിജോയും പിതാവ് ഇട്ടിക്കുഞ്ഞിന്റേയും തീരുമാനം.