Sunday, May 19, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് 12 443 പേര്‍ക്ക് കോവിഡ് സ്ഥിരീക്കരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12 443 പേര്‍ക്ക് കോവിഡ് സ്ഥിരീക്കരിച്ചു.തിരുവനന്തപുരം 1777,എറണാകുളം 1557,തൃശൂര്‍ 1422,മലപ്പുറം 1282,കൊല്ലം 1132, പാലക്കാട് 1032,കോഴിക്കോട് 806,ആലപ്പുഴ 796,കോട്ടയം 640, കണ്ണൂര്‍ 527,കാസര്‍ഗോഡ് 493,പത്തനംതിട്ട 433,ഇടുക്കി 324,വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,18,53,900 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി.