Monday, April 29, 2024
keralaNews

കെഎസ്ആര്‍ടിസി ബസ് ലോറിയിലും – മറ്റൊരു ലോറി പിന്നിലും ഇടിച്ചു

തൃശൂര്‍: കൊടകരയില്‍ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെന്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളില്‍ എത്തിച്ചു.

4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചു. 8 പേര്‍ കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ദേശീയപാതയില്‍ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്.

ബസിന്റെ മുന്‍ഭാഗം ആദ്യം ഒരു ലോറിയില്‍ ഇടിക്കുകയും തുടര്‍ന്ന് ലോറിക്ക് പിന്നില്‍ മറ്റൊരു വന്ന് ഇടിച്ചുമാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ മുന്‍വശവും പിന്‍വശവും തകര്‍ന്ന നിലയിലാണ്.