Friday, May 17, 2024
keralaNews

അബ്ദുൾ അസീസിന്റെ ചികിത്സക്കായി സഹായ സമിതി രൂപീകരിച്ചു.

  • 27 ഞായറാഴ്ച വാഴക്കാല വാര്‍ഡില്‍ സഹായസമിതിയുടെ ഗൃഹസമ്പര്‍ക്കം.
  • ആക്രി ചലഞ്ചിലൂടെ ലഭിക്കുന്ന തുകയും കുടുംബത്തിന് നല്കും.
എരുമേലി: ബൈപ്പാസ് സര്‍ജറിക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന  അസീസിന്റെ  ചികിത്സക്കായി  സഹായ സമിതി രൂപീകരിച്ചു. എരുമേലി വാഴക്കാല വേങ്ങശേരില്‍ അബ്ദുള്‍ അസീസാണ് ചികിത്സയ്ക്കായി ധനസഹായം തേടുന്നത്. പെട്ടെന്നുണ്ടായ ഹൃദ്രോഗത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ബൈപ്പാസ് സര്‍ജറി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായുള്ള പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഈ കുടുംബം.
ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന  കുടുംബത്തെ  കൂലിപണി ചെയ്താണ് നാളിതു വരെ നോക്കിയത് . മകളുടെ ഭര്‍ത്താവ് നൗഷാദിന് ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഹൃദയവാല്‍വ് വയ്ക്കല്‍ സര്‍ജറി കഴിഞ്ഞു വിശ്രമത്തിലുമാണ് . ഇതോടെ ജോലിക്ക് പോലും പോകാന്‍ കഴിയാത്ത മകളുടെ ഭര്‍ത്താവ് നൗഷാദിനേയും അവരുടെ രണ്ടു കുട്ടികളെയും നോക്കേണ്ട ചുമതല
കൂടി  അസീസ് ഏറ്റെടുക്കേണ്ടി വന്നു.ഇതിനിടയിലാണ്  അസീസിനും  അസുഖം ബാധിക്കുന്നത്. ബൈപ്പാസ് സര്‍ജറി നിര്‍ദേശിച്ചതോടെ വീട്ടില്‍ കഴിയുകയാണ് അസീസ്.ഉടന്‍ തന്നെ സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
27 ഞായറാഴ്ച വാഴക്കാല വാര്‍ഡില്‍ സഹായസമിതിയുടെ ഗൃഹസമ്പര്‍ക്കം.ആക്രി ചലഞ്ചിലൂടെ ലഭിക്കുന്ന തുകയും കുടുംബത്തിന്  നല്‍കുകയും ചെയ്യുമെമെന്നും,
അസീസിന്റെ ഭാര്യയെയും വാര്‍ഡ് അംഗത്തേയും ഉള്‍പ്പെടുത്തി കേരള ഗ്രാമീണ്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് .രക്ഷാധികാരികളയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ടി. എസ്. കൃഷ്ണകുമാര്‍, ജൂബി അഷറഫ് , കണ്‍വീനറായി വാർഡംഗം  ജസ്‌ന നജീബ് എന്നിവരുടെ നേതൃത്വത്തിൽ  സഹായ സമിതി രൂപീകരിച്ചതായും  പ്രതിനിധികൾ  പത്രസമ്മേളനത്തിൽ പറഞ്ഞു .
Suhara V. And Jesna Nejeeb
A\C No: 40601101052204
IFSC No: KLGB0040601
Kerala Gramin Bank
Branch : Erumely
വാര്‍ഡംഗം: ജസ്‌ന നജീബ് -9961602496, വി. പി. വിജയന്‍ -9946155226. അസീസ്: 9745625421.