Sunday, May 5, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പുള്ളതിനാല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളതീരത്ത് മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും കടല്‍ പ്രക്ഷുഭ്ധമാകാനുള്ള സാധ്യതയുണ്ടെന്നും നിര്‍ദേശമുണ്ട്.ജൂണ്‍ പതിനൊന്നോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. കടലേറ്റത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.