Friday, May 17, 2024
keralaNews

ആലപ്പുഴ തുമ്പോളിയില്‍ കയര്‍ ഫാക്ടറിയ്ക്ക് തീ പിടിച്ചു.

ആലപ്പുഴ:തുമ്പോളിയില്‍ കയര്‍ ഫാക്ടറിയ്ക്ക് തീ പിടിച്ചു. പള്ളിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫാക്ടറിയ്ക്കാണ് തീപിടിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.രാവിലെയോടെയായിരുന്നു സംഭവം. ഫാക്ടറിയില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. ആലപ്പുഴയില്‍ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സമീപത്തുള്ള ഗ്യാസ് ഗോഡൗണിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.