Wednesday, May 15, 2024
educationkeralaNewspolitics

എം.ജി. സര്‍വകലാശാലയില്‍ ‘മാര്‍ ക്രിസോസ്റ്റം ചെയര്‍’

മാര്‍ത്തോമ സഭയുടെ മുന്‍ അധ്യക്ഷന്‍ കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലിത്തയുടെ പേരില്‍ മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ ‘മാര്‍ ക്രിസോസ്റ്റം ചെയര്‍’ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. നിയമസഭയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വ്യത്യസ്ത മതദര്‍ശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ചെയര്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മതനിരപേക്ഷാ മൂല്യങ്ങളെ എന്നും വിലമതിച്ച കേരളത്തിലെ എക്കാലത്തെയും മികച്ച വാഗ്മികളിലൊരാളായിരുന്നു മാര്‍ ക്രിസോസ്റ്റം തിരുമേനി.