Wednesday, May 15, 2024
keralaLocal NewsNews

കള്ള് ഷാപ്പില്‍ അക്രമം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

പൊന്‍കുന്നം: ചിറക്കടവിന് സമീപം പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പില്‍ ഇന്നലെ വൈകുന്നേരമുണ്ടായ അക്രമത്തില്‍ സമീപവാസിയടക്കം രണ്ട് പേര്‍ക്ക് വെട്ടേറ്റു. അഞ്ചനാട് പ്രശാന്തിന് തലക്കും, പ്രമോദിന് കാലിനുമാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. കള്ള് ഷാപ്പ് ഉടമയുമായി രാവിലെ മുതല്‍ ആരംഭിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പൊന്‍കുന്നം പോലീസ് കേസെടുത്തു.