Wednesday, May 15, 2024
keralaNews

മാര്‍ ക്രിസോസ്റ്റം കോവിഡ് മുക്തനായി.

പത്തനംതിട്ട: 104ാം വയസില്‍ കോവിഡിനെ തോല്‍പ്പിച്ച് മാര്‍ ക്രിസോസ്റ്റം.മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കോവിഡ് മുക്തനായി. ക്രിസോസ്റ്റത്തിന്റെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ചികിത്സിച്ച ബിലിവേഴ്സ് ആശുപത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 104-ാം വയസിലാണ് അദ്ദേഹം കോവിഡിനെ പരാജയപ്പെടുത്തിയത്. ഏപ്രില്‍ 27ന് മെത്രാപ്പോലീത്തയ്ക്ക് 104 വയസ് തികയും. ആദ്യം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവാണെന്ന് കാണിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയിലേക്ക് മെത്രാപ്പോലീത്തയെ മാറ്റി.

നേരത്തെ കുമ്ബനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങളൊഴിച്ചാല്‍ അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. മെത്രാപ്പോലീത്ത നേരത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.