Sunday, May 19, 2024
keralaNews

കൊവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പാക്കണം;അമിതമായ ചികിത്സാ ഫീസ് ഒരു ആശുപത്രിയും ഈടാക്കരുതെന്ന് മുഖ്യമന്ത്രി.

കൊവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പാക്കണം. അമിതമായ ചികിത്സാ ഫീസ് ഒരു ആശുപത്രിയും ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആളുപത്രികളുടേത് നല്ല സഹകരണമാണെന്നും കൊവിഡ് പ്രതിരോധത്തില്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിടക്കകളുടെ എണ്ണം യുദ്ധകാല അടിസ്ഥാനത്തില്‍ കൂട്ടണം. കിടക്കകളുടെ 25 ശതമാനം കൊവിഡ് രോഗികള്‍ക്കായി മാറ്റണം. ഐസിയു വെന്റിലേറ്ററുകളും പൂര്‍ണ സജ്ജമാക്കണം. ആംബുലന്‍സ് ഉടമകളും സേവനദാതാക്കളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കരുണ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ ചികിത്സാചെലവ് 15 ദിവസത്തിനുള്ളില്‍ മുഴുവന് തുകയും സര്‍ക്കാര്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.