Wednesday, April 24, 2024
keralaNews

ശബരിമല തീർത്ഥാടന അവലോകനയോഗം ; പഞ്ചായത്തംഗത്തെ ഒഴിവാക്കിയതായി പരാതി

ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾക്കായുള്ള അവലോകനയോഗം പമ്പയിൽ വച്ച് നടന്നു. ഈ യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉയർന്ന ഉദ്യോഗസ്ഥരും ഔദ്യോഗിക ക്ഷണിതാക്കൾ ആയിരുന്നുവെങ്കിലും ശബരിമല ക്ഷേത്രം ഉൾപ്പെട്ട വാർഡിലെ മെമ്പറെ മനപ്പൂർവ്വം അറിയിക്കാതിരുന്നതിൽ ബിജെപി പ്രതിഷേധം രേഖപ്പെടുത്തി. വാർഡിൽ പല ഔദ്യോഗിക പരിപാടികളും ഇതിനു മുൻപും മെമ്പറെ ഒഴിവാക്കി നടത്തിയിട്ടുണ്ട്. വിഷയത്തിൽ ദേവസ്വം മിനിസ്റ്റർക്കും ജില്ലാ കളക്ടർക്കും വാർഡ് മെമ്പർ മഞ്ജു പ്രമോദ് പരാതി നൽകി. വരുംകാലങ്ങളിൽ ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ദേവസ്വം മിനിസ്റ്ററും ജില്ലാ കളക്ടറും ഉറപ്പുനൽകി.. ബിജെപി സംസ്ഥാന കൗൺസിൽ അംഗം അനോജ് കുമാർ,ചെറുകോൽ പഞ്ചായത്ത്‌ പ്രസിഡന്റും ബിജെപി നിയോജകമണ്ഡലം സെക്രട്ടറി സന്തോഷ്‌ കുമാർ. പെരുനാട് പഞ്ചായത്ത്‌ വാർഡ് മെമ്പർമാരായ അരുൺ അനിരുദ്ധൻ, ശ്യാം മോഹൻ ബിജെപി പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു പെരുനാട്, സെക്രട്ടറിമാരായ വിനോദ് എം എസ്, സാനു മാമ്പാറ എന്നിവർ സന്നിഹിതരായിരുന്നു.