Friday, May 3, 2024
keralaNews

സംസ്ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍…

അടുത്ത 13 ദിവസങ്ങളില്‍ പ്രതിദിന കേസുകള്‍ 6600, 7400 ആകാമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പു കൂടി പരിഗണിച്ച് സംസ്ഥാനത്തു പുതിയ നിയന്ത്രണങ്ങള്‍.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുമെങ്കിലും മരണ നിരക്ക് ഉയരില്ലെന്നാണു കണക്കുകൂട്ടല്‍.നിയന്ത്രണങ്ങള്‍ ഉത്തരവായി ഇറങ്ങും.ഇതിനിടെ,വിമര്‍ശനം ഉണ്ടായാലും യഥാര്‍ഥ കണക്കുകള്‍ ജനത്തിനു മുന്നില്‍ പറയുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നേരത്തേതു പോലെ വ്യാപക വര്‍ധന ഇല്ലെങ്കിലും രോഗമുക്തരെക്കാള്‍ രോഗികളുടെ എണ്ണം ദിവസവും കൂടുന്ന സാഹചര്യമാണുള്ളത്. ഈ മാസത്തെ കണക്കനുസരിച്ച് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗത വര്‍ധനയുണ്ടായി. 4നും 10 നും മധ്യേ റിപ്പോര്‍ട്ട് ചെയ്തത് 35,296 കേസുകളാണ്. 11 മുതലുള്ള ആഴ്ചയില്‍ ഇത് 36,700 ആയും 18 മുതലുള്ള ആഴ്ചയില്‍ 42,430 ആയും ഉയര്‍ന്നു. ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാന ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ പേര്‍ക്കു മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂ.